കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു

സ്വന്തം ലേഖകന്‍

May 13, 2020 Wed 06:55 PM

കോഴിക്കോട്  ജില്ലയിൽ  ഇന്ന് ഒരു കോവിഡ്  കേസ് റിപ്പോർട്ട് ചെയ്തു . ബഹ്‌റൈനില്‍ നിന്നു മെയ് 12 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ 37 കാരനായ വടകര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതായിരുന്നു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. 

  • HASH TAGS
  • #kozhikode
  • #Covid