പിഎസ് സി ബിരുദതലത്തിലുളള പരീക്ഷ ചോദ്യങ്ങള്‍ ഇനി മുതൽ മലയാളത്തില്‍

സ്വ ലേ

May 13, 2020 Wed 03:14 PM

തിരുവനന്തപുരം: പിഎസ്‌സി ബിരുദതലത്തിലുള്ള പരീക്ഷാ ചോദ്യങ്ങള്‍ ഇനി മലയാളത്തില്‍. ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിന്റെതാണ് തീരുമാനം.കന്നട,തമിഴ് ഭാഷകളിലും ചോദ്യപേപ്പറുകള്‍ ലഭ്യമാക്കും.ബിരുദതലത്തിലുള്ള പരീക്ഷാ മലയാളത്തിലും  വേണമെന്ന് ആവശ്യമുന്നയിച്ച്‌ പിഎസ്‌സിക്ക് മുന്നില്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട സമരം നടന്നിരുന്നു.മലയാളത്തിലും ചോദ്യങ്ങള്‍ വേണമെന്നുള്ള ആവശ്യം പരിശോധിക്കാന്‍ മുഖ്യമന്ത്രി പിഎസ്‌സിയോട് നിര്‍ദേശിക്കുകയായിരുന്നു.


  • HASH TAGS
  • #exam
  • #Psc
  • #degree

LATEST NEWS