മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ അശ്ലീല വാക്കുകള്‍ എഴുതിയ യുവാവിനെതിരെ കേസെടുത്തു

സ്വ ലേ

May 13, 2020 Wed 03:04 PM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജില്‍ അശ്ലീല വാക്കുകള്‍ എഴുതി ചേര്‍ത്ത യുവാവിനെതിരെ കേസ്. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അസ്താബ് അന്‍വറി(26)നെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . അബുദാബിയിലെ ഒരു സ്വകാര്യകമ്പനിയില്‍ എഞ്ചിനീയറായി ജോലി നോക്കിവരികയാണ് ഇയാൾ .അശ്ലീലവാക്കുകള്‍ പോസ്റ്റ് ചെയ്തതിനെതിരെ തിരുവനന്തപുരം സ്വദേശി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.തിരുവനന്തപുരം സ്വദേശിയുടെ പരാതി കോഴിക്കോട് സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജിന് കൈമാറി.  ചേവായൂര്‍ എസ്.ഐ. കെ. അനില്‍കുമാറിനാണ് അന്വേഷണച്ചുമതല. യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.  

  • HASH TAGS
  • #pinarayivjayan
  • #facebook