കള്ളു ഷാപ്പുകള്‍ തുറന്നു

സ്വന്തം ലേഖകന്‍

May 13, 2020 Wed 11:53 AM

കോവിഡ് വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നീണ്ടക്കാലത്തെ ലോക്ക്ഡൗണിനു ശേഷം കള്ളു ഷാപ്പുകള്‍ തുറന്നു. എന്നാല്‍ പല സ്ഥലത്തും കള്ളിന്റെ ലഭ്യത കുറവ് കാരണം തുറക്കാന്‍ കഴിഞ്ഞിട്ടില്ല.


കര്‍ശന നിയന്ത്രണങ്ങളോടെയാണ് കള്ളു ഷാപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അഞ്ചില്‍ കൂടുതല്‍ പേര്‍ വരിയില്‍ നില്‍ക്കാന്‍ പാടില്ല. കൃത്യമായ അകലം പാലിച്ചെ വരി നില്‍ക്കാന്‍ ആകു. കള്ളു ഷാപ്പില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ ആകില്ല. ഒന്നര ലിറ്റര്‍ വരെ ഒരാള്‍ക്ക് മദ്യം നല്‍കാവു എന്നു തുടങ്ങിയ നിയന്ത്രണങ്ങളുണ്ട്.ഷാപ്പിലെ പണിക്കും കുറച്ചു പേരെ മാത്രമെ നിര്‍ത്താന്‍ ആകു. പാര്‍സല്‍ സംവിധാനമല്ലാതെ ഇരുന്നു കഴിക്കാന്‍ ആകില്ല. എന്നാല്‍ പലസ്ഥലത്തും ആവശ്യത്തിന് കള്ളും പണിക്കാരും വേണ്ട വിധത്തില്‍ ഇല്ല എന്ന്  പറയുന്നു. കള്ളിന് കൂടെ കഴിക്കാന്‍ ഭക്ഷണവും വേണ്ടവിധത്തില്‍ നല്‍കാന്‍ സാധിക്കുന്നില്ലെന്ന് പല ഷാപ്പുടമകളും പറഞ്ഞു.


  • HASH TAGS