കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ്

സ്വന്തം ലേഖകന്‍

May 12, 2020 Tue 08:23 PM

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിര്‍വൃത് ഭാരത് അഭയാന്‍ എന്ന പദ്ധതി രാജ്യത്തെ ഈ പ്രതിസന്ധി മറികടക്കാന്‍ എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള്‍ തകരില്ല തോല്‍ക്കില്ല കോടി കണക്കിന് ജനങ്ങള്‍ വെല്ലുവിളി നേരിടുന്നു. ഇത്തരമൊരു പ്രതിസന്ധി ലോകം മുന്‍പ് നേരിട്ടിട്ടില്ല. കോവിഡില്‍ നിന്ന് നമ്മള്‍ മറിക്കടക്കും. ഭാരതത്തില്‍ ടെക്‌നോളജി ഉണ്ട് നല്ല ശൃഖലയുണ്ട്, ഇവ നമ്മള്‍ ആധുനികവല്‍കരിക്കും. അതുകൊണ്ട് നമ്മള്‍ ഇതും മറികടക്കും. നമ്മുടെത് വലിയ ജനാധിപത്യ രാജ്യമാണ് സ്വയം പര്യാപ്തത നേടിയാല്‍ 21 നൂറ്റാണ്ട് ഇന്ത്യയുടേതാവും എന്നും അദ്ദേഹം പറഞ്ഞു.


  • HASH TAGS