സംസ്ഥാനത്ത്​ ഇന്ന്​ അഞ്ച്​ പേര്‍ക്ക്​ കൊറോണ ; കോട്ടയത്ത് രണ്ട് വയസുള്ള കുട്ടിക്കും രോഗം

സ്വന്തം ലേഖകന്‍

May 12, 2020 Tue 05:25 PM

തിരുവനന്തപുരം. സംസ്ഥാനത്ത്​ ഇന്ന്​ അഞ്ച്​ പേര്‍ക്ക്​ കൊറോണ  സ്ഥിരീകരിച്ചുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറത്ത് മൂന്ന് പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരോ ആളുകൾക്ക് വീതവും കൊറോണ സ്ഥിരീകരിച്ചത്.കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് ഉഴവൂർ സ്വദേശിയായ രണ്ട് വയസുള്ള കുട്ടിക്കാണ്. കേരളത്തിൽ  നിലവില്‍ 32 കൊറോണ രോഗികളാണ് ഉള്ളത്. ഇവരില്‍ 23 പേര്‍ പുറത്ത് നിന്ന് വന്നവരാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇവരില്‍ 6 പേര്‍ വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്.

 

  • HASH TAGS
  • #kerala
  • #Covid

LATEST NEWS