മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു

സ്വന്തം ലേഖകന്‍

May 12, 2020 Tue 04:34 PM

മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മന്‍മോഹന്‍ സിങ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. ഞായറാഴ്ച രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി എംയിസില്‍ അഡ്മിറ്റായിരുന്ന മന്‍മോഹന്‍ സിങ്ങിനെ ഇന്ന് ഉച്ച തിരിഞ്ഞാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ അത്തരത്തിലുള്ള ടെസ്റ്റുകളും പൂര്‍ത്തിയാക്കി. ഫലവും നെഗററീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.


  • HASH TAGS
  • #congress
  • #manmohansing
  • #Soniagandhi
  • #exprimeminister