കേരളത്തിൽ ഇന്ന് 7 പേര്‍ക്ക് കൊറോണ : 6 പേർ പുറത്തു നിന്ന് എത്തിയവർ

സ്വലേ

May 11, 2020 Mon 05:22 PM

കേരളത്തിൽ ഇന്ന് 7 പേര്‍ക്ക് കൊറോണ  സ്ഥിരീകരിച്ചു. കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആള്‍ ചെന്നൈയില്‍ നിന്നും വന്നതും മലപ്പുറം ജില്ലയില്‍ കുവൈറ്റില്‍ നിന്നും വന്നയാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.


കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.  വയനാട് ജില്ലയില്‍ സമ്പര്‍ക്കം വഴിയാണ് ഒരാള്‍ക്ക് രോഗം വന്നത് എന്നും സ്ഥിരീകരിച്ചു

  • HASH TAGS
  • #kerala
  • #Covid19