ആരോഗ്യ സേതു ആപ്പിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് നീതി ആയോഗ് സിഇഒ

സ്വന്തം ലേഖകന്‍

May 11, 2020 Mon 02:01 PM

ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം അറിയാവുന്നതാണെന്നും പൂര്‍ണമായും ആപ്പിലെ ഡാറ്റകള്‍ സുരക്ഷിതമാണെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അറിയിച്ചു. ആപ്പ് അടിസ്ഥാനപരമായി രൂപീകരിച്ചപ്പോള്‍ വിവരങ്ങളുടെ സുരക്ഷയ്ക്കാണ് ആദ്യം മുന്‍ഗണനനല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച ആപ്പില്‍ കോവിഡിനെ സംബന്ധിച്ച വിവരങ്ങളും വ്യക്തിഗത വിശദാംശങ്ങളും വ്യക്തി പോയ വഴികളുമാണ് ഉണ്ടാവുക. രോഗം സ്ഥിരീകരിക്കാത്ത വ്യക്തികളുടെ വിവരങ്ങളടക്കം 45 ദിവസങ്ങള്‍ക്ക് ശേഷം പൂര്‍ണമായും ആപ്പില്‍ നിന്ന് ഒഴിവാക്കുമെന്നും അധികൃതര്‍ പറഞ്ഞു. വിവരങ്ങള്‍ സുരക്ഷിതമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കല്ലാതെ ഇതറിയില്ലെന്നും അമിതാഭ് പറഞ്ഞു.


  • HASH TAGS