ഒരു ഉരുള കൊണ്ട് ആരുടേയും വയര്‍ നിറയില്ല ; രമേശ് ചെന്നിത്തല

സ്വന്തം ലേഖകന്‍

May 11, 2020 Mon 01:39 PM

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മോദി ഗവണ്‍മെന്റും പിണറായി ഗവണ്‍മെന്റും പിആര്‍ വര്‍ക്ക് നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ  ആരോഗ്യരംഗത്തെ ഇന്നത്തെ മികവ് ഈ സര്‍ക്കാര്‍ ഒറ്റയ്ക്ക് ഉണ്ടാക്കിയതല്ലെന്നും  ഒരു ഉരുള കൊണ്ട് ആരുടേയും വയറുനിറയില്ലെന്നും അദ്ദേഹം പറഞ്ഞു.


രാജ്യഭരണ കാലം തൊട്ട് ആരോഗ്യരംഗത്തെ പ്രവര്‍ത്തനവും മലയാളി സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ മികവും തുടര്‍ച്ചയായി പോന്നതിന്റെയും മാറി മാറി വന്ന സര്‍ക്കാറിന്റെ പ്രവര്‍ത്തനമികവും ആണ് ആരോഗ്യരംഗത്തെ പുരോഗമനങ്ങള്‍. അല്ലാതെ ഈ സര്‍ക്കാര്‍ ഒറ്റയ്ക്ക് ഉണ്ടാക്കിയതെല്ലെന്നും അദ്ദേഹം പറഞ്ഞു.


സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരും എതിരല്ല. എല്ലാ വിധ സപ്പോര്‍ട്ടും പ്രതിപക്ഷമെന്ന നിലയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതരസംസ്ഥാനത്തു നിന്നുവരുന്ന മലയാളികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അതിന് വേണ്ട വിധത്തിലുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.


  • HASH TAGS