തണ്ണി മത്തന്‍ ലോറിയില്‍ കഞ്ചാവ് കടത്തിയ യുവാക്കള്‍ അറസ്റ്റില്‍

സ്വ ലേ

May 11, 2020 Mon 08:25 AM

തൃശൂര്‍: തണ്ണിമത്തന്‍ ലോറിയില്‍ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍. തളിക്കുളം സ്വദേശി ഷാഹിദ്, ചാവക്കാട് സ്വദേശി ഷാമോന്‍ എന്നിവരാണ് ഷാഡോ പൊലീസിന്റെ പിടിയിലായത്. 20 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.


വിജയവാഡയിലേക്ക് നാളികേരം കൊണ്ടു പോയ ശേഷം തിരിച്ച്‌ നാട്ടിലേക്ക് തണ്ണിമത്തനുമായി വരുമ്പോഴാണ് ഇവര്‍ പിടിയിലായത്.നൂറുകണക്കിന് തണ്ണിമത്തന്‍ താഴെയിറക്കി പരിശോധിച്ചപ്പോഴാണ് 10 പായ്ക്കറ്റുകളില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് കണ്ടെടുത്തത്.  

  • HASH TAGS
  • #police
  • #കഞ്ചാവ്
  • #തണ്ണി മത്തന്‍