റദ്ദാക്കിയ വിമാനം ചൊവ്വാഴ്ച സര്‍വ്വീസ് നടത്തും

സ്വന്തം ലേഖകന്‍

May 10, 2020 Sun 05:25 PM

ദോഹ - തിരുവനന്തപുരം റദ്ദാക്കിയ വിമാനം ചൊവ്വാഴ്ച സര്‍വ്വീസ് നടത്തും. ഇന്ന് 2.30 യ്ക്ക് പുറപ്പെടേണ്ട വിമാനം നാലുമണിയോടെയാണ് റദ്ദാക്കിയതെന്ന് പറഞ്ഞത്. രാത്രി തിരുവന്തപുരത്ത് എത്തേണ്ട വിമാനം ആയിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ആദ്യമായി എത്തേണ്ട വിമാനം ആയിരുന്നു. വിമാനം റദ്ദാക്കിയതോടെ 181 പേരാണ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. എന്നാല്‍ അടുത്ത ചൊവ്വാഴ്ച ഈ വിമാനം റീ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഖത്തറില്‍ നിന്ന് ലാന്‍ഡിംങ് അനുമതി കിട്ടാത്തതിനാലാണ് ഈ വിമാനം റദ്ദാക്കിയതെന്ന് അധികൃതര്‍ പറയുന്നു. എന്താണ് ഇതിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
  • HASH TAGS