സമ്പൂർണ്ണ ദുരന്തം' ട്രംപിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച്‌ ഒബാമ

സ്വ ലേ

May 10, 2020 Sun 10:48 AM

വാഷിങ്ടണ്‍: കൊറോണ പ്രതിരോധത്തില്‍ അമേരിക്ക നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച്‌ മുന്‍ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. കൊറോണക്കെതിരെ  യുഎസ് ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ 'സമ്പൂര്‍ണ്ണ ദുരന്തം' എന്നാണ് ഒബാമ വിശേഷിപ്പിച്ചത്.തന്റെ ഭരണകാലയളവില്‍ വൈറ്റ് ഹൗസില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഒബാമയുടെ പ്രതികരണം.


എറ്റവും മികച്ച സര്‍ക്കാരിന്‍റെ കീഴിലും ചിലപ്പോള്‍ സ്ഥിതി മോശമാകുമായിരുന്നു. എന്നാല്‍ ഇതില്‍ എനിക്കെന്തു കിട്ടും എന്നും മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും പ്രശ്നമല്ല  എന്നുമുള്ള ചിന്താഗതി സര്‍ക്കാര്‍ നടപ്പാക്കുന്നത് സമ്പൂർണ ദുരന്തമാണെന്ന് ഒബാമ തുറന്നടിച്ചു.  

  • HASH TAGS
  • #donaldtrump
  • #obama
  • #america

LATEST NEWS