കേരളത്തിൽ ഇന്ന് സമ്പൂർണ ലോക്ഡൗണ്‍

സ്വ ലേ

May 10, 2020 Sun 08:15 AM

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സമ്പൂർണ ലോക്ഡൗണ്‍.കൊറോണ  നിയന്ത്രണത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ സമ്പൂർണ  ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. അവശ്യ സര്‍വീസുകളായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുളളത്.



ആശുപത്രി, ലാബ്, മെഡിക്കല്‍ സ്റ്റോറുകള്‍, ആരോഗ്യ വകുപ്പ്, കൊവിഡ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മ്മാര്‍ജന ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. എന്നാൽ , വിവാഹ മരണ ചടങ്ങുകള്‍ക്ക് ലോക്ക്ഡൗണ്‍ ബാധകമല്ല. ലോക്ക്ഡൗണിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


 

ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലുളള ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും ഇന്ന് യാത്രാ അനുമതിയുളളത്.അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടവര്‍ ജില്ല ഭരണകൂടത്തില്‍ നിന്നോ പൊലിസില്‍ നിന്നോ പാസ് വാങ്ങണം. ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് പ്രവര്‍ത്തിക്കാം.  



  • HASH TAGS
  • #kerala