തമിഴ്‌നാട്ടില്‍ കോവിഡ് വൈറസിനെതിരായ മരുന്ന് വികസിപ്പിച്ച് സ്വയം പരീക്ഷിച്ച ഔഷധ വ്യാപാരി മരിച്ചു

സ്വലേ

May 09, 2020 Sat 10:01 PM

തമിഴ്‌നാട്ടില്‍ കോവിഡ്  വൈറസിനെതിരായ മരുന്ന് വികസിപ്പിച്ച് സ്വയം പരീക്ഷിച്ച ഔഷധ വ്യാപാരി മരിച്ചു.  കെ.ശിവനേശന്‍ (47) എന്നയാളാണ് മരിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി ആയുര്‍വേദ മരുന്ന് നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു ശിവനേശന്‍.


കൊറോണ വൈറസിനെതിരായ മരുന്ന് നിര്‍മ്മാണം വിജയിച്ചാല്‍ കമ്പനിക്ക് വലിയ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്  മരുന്ന് നിര്‍മ്മാണം ആരംഭിച്ചതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.


  • HASH TAGS
  • #Thamilnad