മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേത്താനുള്ള പാസ് വിതരണം വീണ്ടും തുടങ്ങി

സ്വന്തം ലേഖകന്‍

May 09, 2020 Sat 01:18 PM

തിരുവനന്തപുരം: മലയാളികൾക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേത്താനുള്ള പാസ് വിതരണം വീണ്ടും തുടങ്ങി. നേരത്തേ ഇത് താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.റെഡ് സോണ്‍ ഒഴികെയുള്ള മേഖലകളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഇപ്പോള്‍ പാസ് അനുവദിക്കുന്നത്.പാസ് ഇല്ലാത്തതിനാല്‍ നിരവധി പേരാണ് സംസ്ഥാന അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്നത്.കേരളം നല്‍കുന്ന പാസില്ലാത്തവരെ അതിര്‍ത്തികടത്തി കൊണ്ടുവരാനാകില്ലെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു‍.


  • HASH TAGS
  • #kerala
  • #pass