ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

സ്വന്തം ലേഖകന്‍

May 09, 2020 Sat 12:23 PM

തിരുവനന്തപുരം: തിരുവനന്തപുരത്ത്   ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. വെള്ളറട സ്വദേശി സുജിന്‍ (25) ആണ് മരിച്ചത്. സംഭവ സമയത്ത് വീട്ടില്‍ സുജിനൊപ്പം ഉണ്ടായിരുന്ന സഹോദരന്‍ വിജിനും മിന്നലേറ്റു. ഇയാളുടെ നില ഗുരുതരമല്ല. പരിക്കേറ്റ ഉടന്‍ സുജിനെ പാലിയോടുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .നാളെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

  • HASH TAGS
  • #thiruvanathapuram