സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകള്‍ ജൂണ്‍ ഒന്നു മുതല്‍ തുടങ്ങും

സ്വന്തം ലേഖകന്‍

May 08, 2020 Fri 07:12 PM

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകള്‍ ജൂണ്‍ ഒന്നു മുതല്‍ 15 വരെ നടത്തും. ലോക്ക്ഡൗണ്‍ കാരണം നടക്കാതെ പോയ പരീക്ഷകളാണ് ജൂണ്‍ ഒന്നുമുതല്‍ നടത്തുക.  എന്ന് പരീക്ഷകള്‍ നടത്തുമെന്നതിനെ കുറിച്ച് നിറയെ അഭ്യൂഹങ്ങള്‍ വന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയിലായിരുന്നു.
ലോക്ക്ഡൗണിനു മുന്‍പ് നടത്തിയ പരീക്ഷകള്‍ വീണ്ടും നടത്തില്ല അതിന്റെ തുടര്‍ച്ചാണ് ജൂണ്‍ ഒന്നുമുതല്‍ എന്ന് കേന്ദ്ര മന്ത്രി രമേശ് പൊഖ്രയാന്‍ അറിയിച്ചു. ഇന്ത്യയുടെ വടക്ക് ഭാഗത്ത് നിരവധി സ്ഥലങ്ങളില്‍ ലോക്ക്ഡൗണിനു മുന്‍പേ തന്നെ സമരങ്ങളെ തുടര്‍ന്ന് 10ാം ക്‌ളാസ് പരീക്ഷ നടന്നിരുന്നില്ല. ഇതും കോവിഡ് വൈറസ് അനുബന്ധിച്ച് മാറ്റി വെച്ച പരീക്ഷകളുമാണ് നടത്തുക.


  • HASH TAGS