ലോക് ഡൗണ്‍ സമയത്ത് വാടക ചോദിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും

സ്വന്തം ലേഖകന്‍

May 08, 2020 Fri 12:59 PM

കണ്ണൂര്‍: ലോക് ഡൗണ്‍ സമയത്ത് വാടക ചോദിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്  കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു . അതിഥി തൊഴിലാളികളോട് കെട്ടിട ഉടമകള്‍ വാടക ചോദിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കെട്ടിട ഉടമകള്‍ക്കെതിരെ  കേസ് ഉള്‍പെടെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ലേബര്‍ ഓഫീസര്‍ വ്യക്തമാക്കി .


  • HASH TAGS
  • #kannur
  • #lockdown