ലോക്ക്ഡൗണിന് ശേഷം മദ്യവില കൂട്ടിയേക്കും

സ്വന്തം ലേഖകന്‍

May 08, 2020 Fri 12:56 PM

ലോക്ക്ഡൗണിനുശേഷം സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് മദ്യത്തിന് നികുതി കൂട്ടിയേക്കും. കഴിഞ്ഞ ബജറ്റില്‍ മദ്യകമ്പനികള്‍ വിലക്കൂട്ടുന്നതിനാല്‍ വലിയ നികുതി ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചത് ധനവകുപ്പാണ്. മറ്റു സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നതിന് ശേഷം വന്‍ തിരക്കാണ്. പലയിടത്തും സാമൂഹിക അകലം പാലിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചെന്നൈ 3 കിലോമീറ്ററോളമാണ് ബാറിന് മുന്‍പുള്ള നീണ്ട വരി എത്തിനില്‍ക്കുന്നത്. മധ്യപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ലോക്ക്ഡൗണിനുശേഷം വലിയ രീതിയിലാണ് മദ്യവില്‍പന നടന്നത്.


  • HASH TAGS