പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ ഞായറാഴ്ച കൊച്ചിയിലെത്തും

സ്വന്തം ലേഖകന്‍

May 08, 2020 Fri 11:57 AM

കോവിഡ് വൈറസ് മൂലം തിരികെയെത്തിക്കുന്ന പ്രവാസികളുടെ ആദ്യകപ്പല്‍ ഞായറാഴ്ച കൊച്ചിയിലെത്തും. സമുദ്രസേതു എന്നാണ് ഈ ദൗത്യത്തിന്റെ പേര്. മാലിദ്വീപില്‍ നിന്നും 750 യാത്രക്കാരുമായാണ് ഐഎന്‍എസ് ജലാശ്വാ കൊച്ചിയിലെത്തുക. വേണ്ട വിധത്തിലുളള മുന്നൊരുക്കങ്ങളുമായി കൊച്ചി തുറമുഖം തയ്യാറാണെന്ന് അധികൃതര്‍ അറിയിച്ചു. 750 പേരടങ്ങുന്ന ആദ്യ സംഘവുമായി ഐഎന്‍എസ് ജലാശ്വ യാണ് ഞായറാഴ്ച കൊച്ചിതുറമുഖത്തെത്തുക.
തെര്‍മല്‍ സ്‌കാനര്‍ വഴിയുള്ള പരിശോധനക്ക് ശേഷമാകും ഓരോരുത്തരെയും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുക. രോഗലക്ഷണം ഉള്ളവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും മറ്റുള്ളവരെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യും. 50 പേരടങ്ങുന്ന സംഘങ്ങളായാണ് ഇവരെ വിവിധ ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷമാണ് പ്രവാസികളെ തുറമുഖത്തെത്തിക്കുന്നത്. വിമാനമാര്‍ഗം ഇന്നലെ പ്രവാസികളുമായുള്ള രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തിയിരുന്നു.