മഹാരാഷ്ട്രയില്‍ റെയിൽവേ ട്രാക്കില്‍ കിടന്നുറങ്ങിയ 15 കുടിയേറ്റ തൊഴിലാളികള്‍ ട്രെയിനിടിച്ച്‌ മരിച്ചു

സ്വന്തം ലേഖകന്‍

May 08, 2020 Fri 08:44 AM

ഔറംഗാബാദ്‌: മഹാരാഷ്ട്രയില്‍ ട്രെയിന്‍ ഇടിച്ച്‌ 15 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് അപകടം ഉണ്ടായത്.  ഇന്ന്  പുലര്‍ച്ചെ 5:30ഓടെയാണ് സംഭവം. ഇവര്‍ മധ്യപ്രദേശിലേക്ക് റെയില്‍വേ ട്രാക്കിലൂടെ പോകുന്ന വഴിക്ക് വിശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 


അപകടത്തില്‍ സ്ത്രീകളും, കുട്ടികളും മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.യാത്രാ മദ്ധ്യേ ഇവര്‍ ഔറാംഗാബിദിലെ കര്‍മാടിന്  അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.


 

  • HASH TAGS
  • #train
  • #മഹാരാഷ്ട്ര