ഇനി 33 ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ മാത്രം

സ്വന്തം ലേഖകന്‍

May 07, 2020 Thu 05:32 PM

സംസ്ഥാനത്ത് ഇനി 33 ഹോട്ട് സ്‌പോര്‍ട്ടുകള്‍ മാത്രം. നാലു ജില്ലകളില്‍ ഹോട്ട് സ്‌പോര്‍ട്ട് ഇല്ല. എറണാകുളത്തും കോഴിക്കോടും ഒരു ഹോട്ട്‌സ്‌പോര്‍ട്ട് മാത്രം. 56 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോര്‍ട്ട് പട്ടികയില്‍ നിന്ന് മാറ്റി.  തുടര്‍ച്ചയായ രണ്ടാം ദിവസവും പുതിയ കോവിഡ് പോസിറ്റിവ് കേസുകളില്ലാതെ കേരളത്തിന് ആശ്വാസ ദിവസങ്ങളാണ്. ഇന്ന് 5 പേര്‍ രോഗമുക്തി നേടുകയും ചെയ്യും. 2 പേര്‍ കാസര്‍ക്കോടും  3 പേര്‍ കണ്ണൂര്‍ സ്വദേശികളുമാണ്. ഇനി കേരളത്തിലാകെ 25 കോവിഡ് ബാധിതരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 15 പേരും കണ്ണൂരില്‍ ചികിത്സയിലാണ്.പ്രവാസികളുടെ ആദ്യ സംഘം ഇന്നോടെ കേരളത്തിലെത്തും എന്നാല്‍ ഇവരെ കോറന്റെയ്ന്‍ ചെയ്യാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.


  • HASH TAGS
  • #kerala
  • #tok
  • #toknews
  • #coronavirus
  • #Covid19