സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റ് വീശും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍

May 07, 2020 Thu 04:24 PM

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍  ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത.  മണിക്കൂറില്‍ 30 മുതല്‍ 40 കിമീ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയും വേഗതയേറിയ കാറ്റും ഇടിമിന്നലും തിങ്കളാഴ്ച വരെ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം .അടുത്ത 24 മണിക്കൂറില്‍ അറബിക്കടലില്‍ കന്യാകുമാരി മേഖലയിലും, അതിനോട് ചേര്‍ന്നുള്ള മാലിദ്വീപ് മേഖലയിലുമാണ് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ആയതിനാല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍  പ്രത്യേകം ജാഗ്രത പാലിക്കണം. 

 

  • HASH TAGS
  • #kerala
  • #heavyrain