ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പാസ് വിതരണം നിര്‍ത്തി

സ്വന്തം ലേഖകന്‍

May 07, 2020 Thu 11:39 AM

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് നല്‍കുന്ന പാസ് വിതരണം നിര്‍ത്തി. നിലവില്‍ പാസ് ലഭിച്ചവര്‍ക്ക് വരാം. റെഡ് സോണില്‍ നിന്ന് വരുന്നവര്‍ കേരളത്തിലെത്തിയതിന് ശേഷം അതാത് ജില്ലകളില്‍ കോറന്റയിനില്‍ കഴിയേണ്ടി വരും. മറ്റുള്ളവര്‍ക്ക് വീട്ടില്‍ ക്വാറന്റെയിനില്‍ കഴിയാം.എന്നാല്‍ കേരളത്തിന്റെ അതിര്‍ത്തിയില്‍ നിരവധി മലയാളികള്‍ ഈ കാരണത്താല്‍ കുടുങ്ങി കിടക്കുന്നുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പാസ് നിര്‍ത്തിവെച്ചത് എന്നാണ് ആരോപണം. ഗര്‍ഭിണിയടങ്ങുന്ന ഒരു സംഘം അതിര്‍ത്തിയില്‍ കേരളം പാസ് അനുവദിക്കാത്തതുകൊണ്ട് കുടുങ്ങികിടക്കുന്നുണ്ട്. 


കേരളാ സര്‍ക്കാറിന് ഈ കാര്യത്തില്‍ വീഴ്ച പറ്റിയെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. പലരും ഇത് കാരണം ബുദ്ധിമുട്ടുന്നുണ്ടെന്നും ഇത് വ്യക്തതയോടെ സര്‍ക്കാര്‍ കൈകാര്യം ചെയ്യണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
  • HASH TAGS
  • #keralapass
  • #checkpost
  • #pass
  • #kcvenugopal