പ്രവാസികളെ സുരക്ഷിതമായി കൊണ്ടുവരാന്‍ ഇവര്‍ തയ്യാര്‍

സ്വന്തം ലേഖകന്‍

May 06, 2020 Wed 04:34 PM

പ്രവാസികളെ സുരക്ഷിതമായി കൊണ്ടുവരാന്‍ കൊച്ചിയില്‍ നിന്നും ആദ്യമായി പുറപ്പെടുന്ന എയര്‍ ഇന്ത്യ പൈലറ്റ്മാരും ക്യാബിന്‍ ക്രൂവും തയ്യാര്‍. എറണാകുളം  മെഡിക്കല്‍ കോളേജില്‍ ഇവര്‍ക്ക് വേണ്ട പരിശീലനം നല്‍കി. 4 പൈലറ്റുമാര്‍ അടക്കം 12 പേരടങ്ങുന്ന സംഘത്തിനാണ് മെഡിക്കല്‍ കോളേജില്‍ പരിശീലനം നല്‍കിയത്.
പി.പി.ഇ. സ്യൂട്ടുകള്‍ ധരിക്കുന്നതിന്റെയും അവ ശ്രദ്ധപൂര്‍വ്വം പ്രോട്ടോക്കോള്‍ പ്രകാരം ഊരിമാറ്റുന്നതിന്റെയും പ്രാക്ടിക്കല്‍ പരിശീലനം ഇവര്‍ക്ക് നല്‍കി.  യാത്രക്കിടയില്‍ ഉണ്ടാകാനിടയുള്ള ഹെല്‍ത്ത് എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതും പരശീലനം നല്‍കി. യാത്രയ്ക്ക് വേണ്ട വിധത്തിലുള്ള ആത്മവിശ്വാസവും ഈ പരിശീലനത്തിലൂടെ ഇവര്‍ക്ക് ലഭിച്ചുവെന്ന് ക്യാപ്റ്റന്‍ പാര്‍ത്ഥ പറഞ്ഞു. ആരോഗ്യമന്ത്രി കെകെ ശൈലജ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. 


  • HASH TAGS