ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം നാളെ പുറപ്പെടില്ല

സ്വലേ

May 06, 2020 Wed 03:15 PM

ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം നാളെ പുറപ്പെടില്ല. വിമാന ജീവനക്കാരുടെ കൊറോണ  പരിശോധന പൂർത്തിയാകാത്തതിനാലാണ് നാളെ പുറപ്പെടാത്തത്. 


ആദ്യം നാല് വിമാന സർവീസുകളാണ് കേരളത്തിലേക്ക് ഉണ്ടായിരുന്നത്. ദോഹ-കൊച്ചി വിമാനം റദ്ദാക്കിയതോടെ നിലവിൽ മൂന്ന് വിമാന സർവീസുകൾ മാത്രമേ കേരളത്തിലേക്ക് ഉണ്ടാവുകയുള്ളു.

  • HASH TAGS