വാതിലില്‍ തട്ടിയപ്പോഴാണ് ഫ്‌ളാറ്റിന് തീ പിടിച്ചത് അറിഞ്ഞത്

സ്വന്തം ലേഖകന്‍

May 06, 2020 Wed 12:20 PM

ഷാര്‍ജ അല്‍ നഹദാ ഫ്‌ളാററില്‍ തീപിടിച്ച് 12 പേര്‍ക്ക് പരിക്ക്. പെട്ടെന്നുളള ഷാര്‍ജ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം കൊണ്ട് കൂടുതല്‍ അപകടം ഒഴിവായി. ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ തുടങ്ങിയ തീപിടുത്തം പിന്നീട് പടര്‍ന്നു പിടിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ആളുകള്‍ ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങിയതു കൊണ്ടും വലിയ അപകടം ഒഴിവായി.പലരും തീ പടര്‍ന്നത് അറിഞ്ഞിരുന്നില്ല. നോമ്പ് തുറന്ന് കുടുംബമായി പലരും തിരക്കുകളിലായിരുന്നു. അയല്‍താമസക്കാര്‍ തട്ടി വിളിച്ചപ്പോഴും പോലീസ് സൈറണ്‍ കേട്ടപ്പോഴുമാണ് ഫ്‌ളാറ്റില്‍ താമസിച്ച പലരും തീ പിടിച്ചത് അറിഞ്ഞത്. ഒരോ നിലയത്തിലും 12 ഫ്‌ളാറ്റ് വീതമുണ്ടായിരുന്നു. താമസ സൗകര്യമുള്ള 38 നിലകളായിരുന്നു അല്‍നഹദാ ഫളാറ്റില്‍. ഒരു ഭാഗം മൊത്തമായി കത്തിയമര്‍ന്നിട്ടുണ്ട് 
  • HASH TAGS