പെട്രോളിന്റെയും ഡീസലിന്റെയും എക്​സൈസ്​ തീരുവ കൂട്ടി കേന്ദ്രസര്‍ക്കാര്‍

സ്വ ലേ

May 06, 2020 Wed 09:10 AM

ന്യൂഡല്‍ഹി: പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് തീ​രു​വ കൂ​ട്ടി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഡീ​സ​ലി​ന് 13 രൂ​പയും  പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 10 രൂ​പ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. റോ​ഡ് സെ​സ് ഉ​ള്‍​പ്പെ​ടെ​യാ​ണ് വ​ര്‍​ധ​ന. എന്നാല്‍, ഇതുമൂലം ചില്ലറ വിപണിയില്‍ എണ്ണവില വര്‍ധിക്കില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.


മെയ്​ ആറ്​ മുതല്‍ പുതിയ നിരക്ക്​ നിലവില്‍ വരും. അന്താരാഷ്​ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞത്​ മൂലമുണ്ടായ നഷ്​ടം നികത്തുന്നതിനാണ്​ തീരുവ കൂട്ടിയതെന്ന്​ കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കി. 

  • HASH TAGS
  • #business
  • #petrol