പ്രവാസികളെ നേരിട്ട് വീട്ടിലേക്ക് അയക്കില്ല

സ്വന്തം ലേഖകന്‍

May 05, 2020 Tue 05:38 PM

പ്രവാസികളെ നേരിട്ട് വീട്ടിലേക്ക് അയക്കില്ല. കേരളത്തിലെത്തുന്ന എല്ലാ പ്രവാസികളും 7 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന കോറന്റെയ്‌നില്‍ നിരീക്ഷണത്തിലായിരിക്കും. ഇതിനായി സംസ്ഥാനത്ത് നിരവധി സ്ഥലങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴുദിവസത്തെ കോറന്റെയിനിലായതിനുശേഷം പിസിആര്‍ പരിശോധന ഫലം നെഗറ്റീവ് എങ്കില്‍ പ്രവാസികള്‍ക്ക് വീട്ടിലേക്ക് പോകാം. നിലവില്‍ കുറച്ചു കിറ്റുകള്‍ കൈവശം ഉണ്ട് എന്നാല്‍ കൂടുതല്‍ കിറ്റ് ഓര്‍ഡര്‍ ചെയ്യ്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.ആദ്യ 5 ദിവസം 2550 പേരെമാത്രമെ എത്തിക്കു. കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസികള്‍ എത്തില്ല. കേന്ദ്രമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ തീരുമാനമെടുത്തത്. എന്തുകൊണ്ട് കണ്ണൂര്‍ ഒഴിവാക്കിയെന്ന് കേന്ദ്രം വ്യക്തമാക്കിയില്ല. പ്രവാസികളുടെ സുരക്ഷ മാനദണ്ഡങ്ങളില്‍ ഒട്ടും വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി അറിയച്ചു. ജില്ല തിരിച്ചുള്ള കോറന്റെയ്ന്‍ കേന്ദ്രങ്ങളിലായിരിക്കും പ്രവാസികളെ താമസിപ്പ