നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍

May 05, 2020 Tue 02:53 PM

ന്യൂ​ഡ​ല്‍​ഹി:  ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. ജൂ​ലൈ 26നാ​യി​രി​ക്കും നീ​റ്റ് പ​രീ​ക്ഷ. ജെ​ഇ​ഇ മെ​യി​ന്‍ പ​രീ​ക്ഷ ജൂ​ലൈ 18 മുത​ല്‍ 23വ​രെ ന​ട​ക്കും. കേ​ന്ദ്ര​മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച്‌ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.


പ​രീ​ക്ഷ​യ്ക്കാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ഡ്മി​റ്റ് കാ​ര്‍​ഡു​ക​ളും ഉ​ട​ന്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. nta.nic.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഡ്മി​റ്റ് കാ​ര്‍​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

  • HASH TAGS