പ്രവാസികളില്‍ രോഗമില്ലാത്തവര്‍ക്ക് മാത്രം യാത്ര അനുമതി

സ്വന്തം ലേഖകന്‍

May 04, 2020 Mon 08:52 PM

വ്യാഴാഴ്ച മുതല്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പ്രവാസികളില്‍ കോവിഡ് രോഗമില്ലാത്തവര്‍ക്ക് മാത്രമായിരിക്കും യാത്ര അനുമതി.വിമാനത്തില്‍ കയറുന്നതിന് മുന്‍പ് പരിശോധന നടത്തും. വീട്ടില്‍ ക്വാറന്റയിന്‍ ചെയ്യാന്‍ സാധിക്കാത്ത പ്രവാസികളുടെ ആശുപത്രി ചിലവുകള്‍ അവര്‍ സ്വന്തം ചിലവാക്കേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. തിരിച്ചുവരുന്ന പ്രവാസികളുടെ കൈയ്യില്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടും കരുതണമെന്ന് നേര്‍ത്തേ അറിയിച്ചിരിന്നു.പ്രവാസികളുടെ യാത്രചിലവുകള്‍ക്ക് സര്‍ക്കാര്‍ യാതൊരു ആനുകൂല്യവും നല്‍കിയില്ല. കേന്ദ്രം പരിഗണിക്കേണ്ടതാണ് ഈ വിഷയമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന മലയാളികളുടെ യാത്ര ചിലവും സംസ്ഥാന സര്‍ക്കാറിന് വഹിക്കാന്‍ കഴിയില്ലെന്നും അതിന് സാമ്പത്തികമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.  • HASH TAGS