കൊറോണ ബാധയില്‍ നിന്ന് തന്നെ രക്ഷിച്ച ഡോക്ടര്‍മാരുടെ പേര് കുഞ്ഞിന് നല്‍കി ബോറിസ് ജോണ്‍സണ്‍

സ്വ ലേ

May 04, 2020 Mon 02:03 PM

ലണ്ടന്‍ : കൊറോണ ബാധയില്‍ നിന്ന് ത​ന്നെ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​കെ ന​ട​ത്തി​യ ഡോ​ക്ട​ര്‍മാ​രു​ടെ പേ​ര്​​ ത​​ന്റെ  പ്രി​യ കു​ഞ്ഞി​ന്​ ന​ല്‍​കി ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ണ്‍​സ​ണ്‍.ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ്, പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍സ​നും പ്ര​തി​ശ്രു​ത വ​ധു കാ​രി സൈ​മ​ണ്ട്സി​നും ഒ​രു ആ​ണ്‍ കു​ഞ്ഞ് പി​റ​ന്ന​ത്‌.ബോ​റി​സ്​ ജോ​ണ്‍​സ​ണും  കാരി സൈമണ്ട്സും ചേര്‍ന്നാണ് കുഞ്ഞിന് വില്‍ഫ്രെഡ് ലോറി നികോളാസ് ജോണ്‍സണ്‍ എന്ന പേര് നല്‍കിയത്.


ഇതില്‍ നിക്കോളാസ് എന്ന മിഡില്‍ നെയിമാണ് എന്‍എച്ച്‌എസ് ആശുപത്രിയില്‍ തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരോടുള്ള ആദരസൂചകമായി ബോറിസ് നല്‍കിയത്. കൊറോണ  ബാധിതനായി മൂന്നു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്ന ബോറിസിനെ ഡോക്ടര്‍മാരായ നിക്ക് പ്രൈസും നിക്ക് ഹാര്‍ട്ടുമായിരുന്നു ചികില്‍സിച്ചത്.ഇവരെ സ്മരിച്ചുകൊണ്ടാണ് നിക്കോളാസ് എന്നുകൂടി ചേര്‍ത്തത്. കാരി സിമണ്ട്‌സ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത് 

  • HASH TAGS
  • #ബോ​റി​സ്​ ജോ​ണ്‍​സ​ണ്‍