പ്രവാസികളുടെ മടക്കം ചര്‍ച്ച ഇന്ന്

സ്വന്തം ലേഖകന്‍

May 04, 2020 Mon 01:09 PM

പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് ചര്‍ച്ച ഇന്ന് നടക്കും. വിദേശകാര്യ  മന്ത്രിയുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. എന്നാല്‍ മുന്‍ഗണന പ്രകാരമായിരിക്കും പ്രവാസികളെ തിരിച്ചെത്തിക്കുക. ഗര്‍ഭിണികള്‍,ചെറിയ കുട്ടികളുള്ളവര്‍,പ്രായമായവര്‍,പെട്ടന്നുള്ള ആവശ്യങ്ങള്‍ക്കായി വിദേശത്ത് പെട്ടവര്‍ എന്നിങ്ങനെ മുന്‍ഗണന വിഭാഗത്തെയാകും ആദ്യമെത്തിക്കുക.എന്നാല്‍ നിലവില്‍ പ്രവാസികള്‍ക്കായി ക്വാട്ടയെന്നും നിശ്ചയിച്ചിട്ടില്ലെന്ന്  ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. വിദേശത്തുനിന്ന് എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് ആണെന്ന പരിശോധന രേഖ കൈവശം വെയ്ക്കണമെന്നും നേര്‍ത്തേ അറിയിച്ചിരുന്നു.നിലവില്‍ ഗല്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ നാട്ടില്‍ വരാനായി നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുഎഇയില്‍ നിന്നാണ് കൂടുതല്‍ അപേക്ഷ ലഭിച്ചിട്ടുള്ളത്. രണ്ട് ഘട്ടമായി എപ്പോള്‍ എങ്ങനെ എന്നുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് ശേഷം അറിയും. വിദേശത്തുനിന്നു വരുന്ന മലയാളികളെ ക്വാറന്റെയിന്‍ ചെയ്യുന്നതിന് എല്ലാ വിതത്തിലും തയ്യാര്‍ ആണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചിരുന്നു.


  • HASH TAGS