സര്‍ക്കാറിന്റേത് പ്രായോഗികമല്ലാത്ത ഉത്തരവുകള്‍ ; രമേശ് ചെന്നിത്തല

സ്വന്തം ലേഖകന്‍

May 04, 2020 Mon 12:40 PM

സംസ്ഥാന സര്‍ക്കാര്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ പറ്റാത്ത ഉത്തരവാണ് ഇറക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ എങ്ങനെ എത്താന്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രായോഗികമല്ലാത്ത ഉത്തരവുകള്‍ ആണ് എല്ലാം.  നിലവില്‍ ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊതു ഗതാഗത സംവിധാനം ഇല്ലാതെ സാധാരണക്കാരായ മലയാളികള്‍ എങ്ങനെയാണ് കേരളത്തിലെത്തുകയെന്നും അദ്ദേഹം ചോദിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളെ പോലെ കേരളവും പ്രധാനമന്ത്രിയോട് പൊതുഗതാഗതത്തിനായി ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല സര്‍ക്കാര്‍ പൊതു ഖജനാവിലെ പണം രാഷ്ട്രീയ താത്പര്യത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നാം മുന്നോട്ട് എന്ന പരിപാടിയ്ക്ക് വേണ്ടി 7.50 കോടിരൂപയാണ് 2018 മുതല്‍ ആവശ്യപ്പെട്ടത്. പിആര്‍ഡിയ്ക്ക് നടപ്പിലാക്കാവുന്ന ഈ പ്രോഗ്രാമിന് എന്തിനാണ് ഈ പണം എന്നും ്അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ താത്പര്യത്തിന് പൊതുഖജനാവും ഉപയോഗിക്കുന്നു, ടിപി ചന്ദ്രശേഖരന്റെ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ വന്‍ ഫീസ് കൊടുത്താണ് പിണറായി വക്കീലന്മാരെ വെയ്ക്കുന്നതെന്നും സ്പ്രിങ്കളര്‍ അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്‍ എന്തിനാണ് ഇപ്പോള്‍ ഹെലിക്കോപ്റ്റര്‍ എന്നും അദ്ദേഹം ചോദിച്ചു.   • HASH TAGS