വയനാട്ടിലെ കര്‍ഷക ആത്മഹത്യ : രാഹുല്‍ ഗാന്ധിയുടെ കത്തിന് പിണറായി വിജയന്‍ പ്രതികരിച്ചു

സ്വന്തം ലേഖകന്‍

Jun 01, 2019 Sat 05:56 PM

ഡല്‍ഹി : കടകെണിയിലായിരുന്ന വയനാട്ടിലെ കര്‍ഷകന്റെ മരണത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.

ഈ വിഷയത്തില്‍ വിശദ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ജില്ലാ കലക്ടറോട് വിശദമായി അന്വേഷണം നടത്താനും വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അടിയന്തരമായി സാമ്പത്തിക ആവശ്യങ്ങളുണ്ടെങ്കില്‍ അതും പരിഹരിക്കാന്‍ നിര്‍ദേശിച്ചു.

വിഡി ദിനേശന്‍ കുമാര്‍ എന്ന കര്‍ഷകന്‍ വായ്പ പണം തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മനം നൊന്ത് ആത്മഹത്യ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയോട് രാഹുല്‍ ഫോണില്‍ സംസാരിച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് അയക്കുകയായിരുന്നു.

ഈ വിഷയം ഒറ്റപെട്ട സംഭവമല്ലെന്നും കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ സൂചിപ്പിച്ചിരുന്നു.


  • HASH TAGS