സംസ്ഥാനത്ത് നാളെ മുതല്‍ ബാങ്കുകള്‍ സാധാരണ പ്രവൃത്തി സമയത്തിലേക്ക്

സ്വന്തം ലേഖകന്‍

May 03, 2020 Sun 10:11 PM

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ബാങ്കുകള്‍  സാധാരണ പ്രവൃത്തി സമയത്തിലേക്ക്. എല്ലാ ജില്ലകളിലും ബാങ്കുകള്‍ക്ക് രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും.  


സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി, സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച്‌ പുതിയ അഡൈ്വസറി പുറത്തിറക്കി. കൊവിഡ് കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ  പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകള്‍ തുറക്കുകയും പ്രവൃത്തിക്കുകയും ചെയ്യുക.


 

  • HASH TAGS
  • #kerala
  • #bank