ഇന്ന് കോവിഡ് പോസിറ്റീവ് കേസുകളില്ല : നിലവില്‍ 95 പേര്‍ ചികിത്സയില്‍

സ്വന്തം ലേഖകന്‍

May 03, 2020 Sun 05:17 PM

ഇന്ന് കേരളത്തിന് ആശ്വാസ ദിനം. കോവിഡ് പോസിറ്റീവ് കേസുകളില്ല. നിലവില്‍ 95 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് കാസര്‍ക്കോട് സ്വദേശിയായ ഒരാള്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ 401 പേര്‍ രോഗമുക്തരായി. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ തീരാനായ സാഹചര്യത്തില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ആശ്വാസ ദിനമാണ്.  സംസ്ഥാനത്ത് 4 പുതിയ ഹോട്ട് സ്‌പോട്ടുകളടക്കം നിലവില്‍ 84 ഹോട്ട് സ്‌പോര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് . ഹോട്ട് സ്‌പോര്‍ട്ടുകളില്‍ കടുത്ത നിയന്ത്രണം ഉണ്ടാകും. 


  • HASH TAGS
  • #kerala
  • #pinarayivjayan
  • #Covid19
  • #fortok