കോഴിക്കോട്ടെ ബ്ലാക്ക്മാന്‍ പിടിയില്‍

സ്വന്തം ലേഖകന്‍

May 03, 2020 Sun 02:44 PM

രാത്രികാലങ്ങളില്‍ ജനങ്ങളെ പേടിപ്പിച്ചും  സ്ത്രീകളെ അതിക്രമിച്ചും നടന്ന ബ്ലാക്ക് മാന്‍ പിടിയില്‍. കണ്ണൂര്‍ തലശ്ശേരി സ്വദേശി അജ്മലാണ് പോലീസ് പിടിയിലായത്. കൊയിലാണ്ടി സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു പീഡന കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്ന അജ്മല്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ  ഇളവില്‍ മോചിതനായതാണ്. രാത്രികാലങ്ങളില്‍ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്കു വേണ്ടി ഒരാഴ്ചയായി പൊലീസ് തിരച്ചിലിലായിരുന്നു. ഒടുവില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാളെ കസബ പൊലീസ് സാഹസികമായി പിടികൂടിയത്.നഗ്നനായി നഗരത്തില്‍ ചുറ്റുക, സ്ത്രീകളോട് അതിക്രമം കാണിക്കുക,വീടുകളുടെ ചില്ല് തകര്‍ക്കുക എന്നതൊക്കയാണ് ഇയാള്‍ ചെയുന്ന പ്രവൃത്തി. സാമൂഹ്യമാധ്യമങ്ങളിലൂടെ ബ്ലാക്ക്മാന്റെ കഥകള്‍ ഭീതിയോടെ പ്രചരിച്ചിരുന്നു. കല്ലായിലും പയാനക്കലിലും തുടങ്ങി നഗരത്തിന്റെ പല ഭാഗങ്ങളിലായി ഇയാല്‍ കറങ്ങി നടക്കുകയായിരുന്നു.നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനു നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗണ്‍ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.  • HASH TAGS