ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; കേണലും മേജറും ഉള്‍പെടെ അഞ്ചു പേര്‍ക്ക് വീരമൃത്യു

സ്വ ലേ

May 03, 2020 Sun 10:23 AM

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കേണലും മേജറും അടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു.ഒരു കേണല്‍, ഒരു മേജര്‍, രണ്ട് ജവാന്മാര്‍,ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരുള്‍പ്പെടെ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥരാണ് വീരുമൃത്യുവരിച്ചത്.ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.


 

ഹന്ദ്‌വാരയിലെ ചഞ്ച്മുല്ല മേഖലയില്‍ ശനിയാഴ്ച വൈകീട്ട് 3.30നാണ് ആക്രമണം തുടങ്ങിയത്. 21 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ മേജര്‍ കമാന്‍ഡിംഗ് ഓഫീസര്‍ അശുതോഷ് ശര്‍മയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വിജയകരമായ നിരവധി സൈനിക ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹം. മേജര്‍ അനുജ്, പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷക്കീല്‍ ഖാസി എന്നിവരും വീരമൃത്യുവരിച്ചവരില്‍ ഉള്‍പ്പെടുന്നു. അതേസമയം , രണ്ട് ജവാന്മാരുടെ പേര് ലഭ്യമായിട്ടില്ല.


 

  • HASH TAGS
  • #army
  • #jammu
  • #jammukashmir