രാഹുല്‍ ഗാന്ധി ദിവസവും ഒരു പുതിയ കള്ളവുമായി ഇറങ്ങും ; കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്

സ്വന്തം ലേഖകന്‍

May 03, 2020 Sun 09:53 AM

ന്യൂഡല്‍ഹി: ആരോ​ഗ്യ സേതു ആപ്പിനെതിരെ വിമര്‍ശനവുമായി കോണ്‍​ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ആപ്പിന്റെ നിയന്ത്രണാവകാശം ഒരു സ്വകാര്യ കമ്പനിക്കാണ് നല്‍കിയിരിക്കുന്നതെന്ന്  രാഹുല്‍ ​ഗാന്ധി പറഞ്ഞിരുന്നു.എന്നാൽ  പൗരന്മാരെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് ആരോഗ്യ സേതു ആപ്പെന്ന  രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത് എത്തി.


രാഹുല്‍ ദിവസവും ഒരു പുതിയ കള്ളവുമായി ഇറങ്ങും, ജീവിതകാലം മുഴുവന്‍ നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഒരു സാങ്കേതിക വിദ്യയെ എങ്ങനെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താമെന്ന് അറിയില്ലെന്നും ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. ആരോ​ഗ്യ സേതു ആപ്പ് ഏറ്റവും കൃത്യതയോടെ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആപ്പാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു .ആരോഗ്യസേതു സുരക്ഷിതമാണെന്നും വിവരച്ചോര്‍ച്ചയില്ലെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജവഡേക്കറും പ്രതികരിച്ചു.