രാഹുല്‍ ഗാന്ധി രാജിവെക്കരുതെന്ന ആവശ്യവുമായി കേരള എംപിമാര്‍

സ്വ ലേ

Jun 01, 2019 Sat 05:40 PM

തിരുവനന്തപുരം: ലോക്‌സഭാ ഇലക്ഷൻ റിസൾട്ട്  കോണ്‍ഗ്രസിന് കടുത്ത തിരിച്ചടിയായിരുന്നു നൽകിയത് . ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി രാജിവെക്കാന്‍ തീരുമാനിച്ചത്.  എന്നാൽ അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധി രാജിവെക്കരുതെന്ന ആവശ്യവുമായി കേരള എംപിമാര്‍ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നു . നിരവധി സമവായ ചർച്ചകൾ നടന്നെങ്കിലും  രാജി തീരുമാനത്തില്‍ നിന്നും  പിന്നോട്ടില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. ഒരു മാസത്തിനകം തനിക്ക് പകരം ആളെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. 

  • HASH TAGS
  • #rg