കേരളത്തിൽ ഇന്ന് രണ്ടുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

May 02, 2020 Sat 05:27 PM

 തിരുവനന്തപുരം: കേരളത്തിൽ  ഇന്ന് രണ്ടുപേര്‍ക്കു കൂടി കൊറോണ  സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഒരു മാസമായി വയനാട്ടില്‍ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.


ഇന്ന് എട്ടുപേര്‍ക്ക് രോഗംഭേദമായി. ഇതില്‍ ആറുപേര്‍ കണ്ണൂര്‍ ജില്ലയിലാണ്. രണ്ടുപേര്‍ ഇടുക്കി ജില്ലയിലും. ഇപ്പോള്‍ 499 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 96 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്. 21894 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 21894 പേര്‍ വീടുകളില്‍ കഴിയുന്നു. 410 പേര്‍ ആശുപത്രികളിലുമുണ്ട്.  

  • HASH TAGS
  • #kerala
  • #pinarayivjayan
  • #Covid