സൗജന്യമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇയ്ക്ക് പിന്നാലെ കുവൈത്ത് അധികൃതരും

സ്വന്തം ലേഖകന്‍

May 02, 2020 Sat 12:34 PM

കുവൈത്തില്‍ ഉള്ള ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് അധികൃതര്‍. ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇയും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് പ്രവാസികളെ കൊണ്ടുവരാനുള്ള നീക്കവും പുരോഗമിക്കുന്നുണ്ട്.
 പ്രവാസികളെ മുന്‍ഗണന ക്രമത്തില്‍ രണ്ടുഘട്ടമായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നത്.ഇന്ത്യയില്‍ പെട്ട കുവൈത്ത് പൗരന്മാരെ കഴിഞ്ഞ ആഴ്ച കുവൈത്ത് എയര്‍വേയ്സ് എയര്‍ലൈന്‍സ് വഴി നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. മാത്രമല്ല അടിയന്തര വൈദ്യസാഹായത്തിന് വേണ്ട 15 അംഗ സംഘത്തെയും പ്രത്യേക സൈനിക വിമാനത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളും കുവൈത്തിലേക്ക് ഇന്ത്യ അയച്ചിരിന്നു.  • HASH TAGS