ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എയ്ക്കും സഹോദരനും കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

May 02, 2020 Sat 11:03 AM

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എയ്ക്കും സഹോദരനും കൊറോണ സ്ഥിരീകരിച്ചു. ആംആദ്മി എംഎല്‍എ വിശേഷ് രവിയ്ക്കും സഹോദരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ബുധനാഴ്ച പരിശോധനയ്ക്ക് വിധേയനായ വിശേഷ് രവിയുടെ പരിശോധനാഫലം ഇന്നലെയാണ് പുറത്തുവന്നത്.


ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഇദ്ദേഹം ഇപ്പോള്‍ ക്വാറന്റൈനിലാണ്. തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും വൈറസ്ബാധ സ്ഥിരീകരിച്ചതിനാല്‍ വീട്ടില്‍ നിരീക്ഷത്തില്‍ കഴിയുകയാണെന്ന് വിശേഷ് രവി ട്വീറ്റ് ചെയ്തു.


  • HASH TAGS
  • #Mla
  • #DELHI
  • #coronavirus