ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1993 പേര്‍ക്ക്​ കൊറോണ സ്​ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

May 01, 2020 Fri 08:22 PM

 ന്യൂഡല്‍ഹി : ഇന്ത്യയിൽ  കഴിഞ്ഞ 24 മണിക്കൂറിനിടെ 1993 പേര്‍ക്ക്​ കൊറോണ ​ സ്​ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 35,365 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്‍റ്​ സെക്രട്ടറി ലവ്​ അഗര്‍വാള്‍ അറിയിച്ചു.


25,148 രോഗികളാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 9,064 പേര്‍ രോഗം ഭേദമായവരാണ്​.ഇന്ത്യയിൽ  1,152 പേരാണ്  കൊറോണ വൈറസ് ബാധയേറ്റ് മരണപെട്ടത് . 

  • HASH TAGS
  • #Covid