അതിഥി തൊഴിലാളികള്‍ക്കുള്ള ട്രെയിന്‍ ആലുവയില്‍ നിന്ന് 7 മണിക്ക് പുറപ്പെടും

സ്വന്തം ലേഖകന്‍

May 01, 2020 Fri 04:37 PM

അതിഥി തൊഴിലാളികള്‍ക്കുള്ള ട്രെയിന്‍ ആലുവയില്‍ നിന്ന് ഇന്ന് 7 മണിക്ക് പുറപ്പെടും. ഒഡീഷയിലേക്കുള്ള നോണ്‍ സ്‌റ്റോപ്പ് ട്രെയിനില്‍ 1100 ഓളം അതിഥി തൊഴിലാളികള്‍ ഇന്ന് നാട്ടിലേക്ക് മടങ്ങും. യാത്രക്കായുള്ള രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. നിരവധി തൊഴിലാളികള്‍ യാത്രക്കായുള്ള ക്യൂവിലുണ്ട്. ഇവിടെ നിന്നും പ്രാഥമിക പരിശോധനയ്ക്കുശേഷം ഇവരെ ബസുകളിലായി ആലുവ റെയില്‍വെ സ്‌റ്റേഷനിലെത്തിക്കും. 30 മണിക്കൂറിലേറെയുള്ള തുടര്‍ച്ചയായ യാത്ര ആയതിനാല്‍ വെള്ളവും പെട്ടെന്ന് കേടാവാത്ത ഭക്ഷണങ്ങളും ട്രെയിനില്‍ കൊടുത്തയക്കും.ഡിവൈഎസ്പി തലത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തെ അതിഥി തൊഴിലാളികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനായി നിയോഗിച്ചു. അതിഥിതൊഴിലാളികള്‍ക്ക് ഒരുമിച്ച് മടങ്ങാനാകില്ലെന്നും എല്ലാവര്‍ക്കും ഘട്ടംഘട്ടമായി തിരിച്ചുപോകാന്‍ കഴിയുമെന്നും ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അതിനായി ഹോം ഗാര്‍ഡുകളുടെയും കേന്ദ്രസേനകളിലെ, ഇതര സംസ്ഥാന തൊഴിലാളികളുടെ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരുടെയും സേവനം വിനിയോഗിക്കും.
  • HASH TAGS
  • #odissa
  • #coronavirus
  • #athithithozhilali
  • #specialtrain
  • #aluva