കോഴിക്കോട് പെരുവയലില്‍ എന്‍ഐഎ റെയ്ഡ്

സ്വന്തം ലേഖകന്‍

May 01, 2020 Fri 11:40 AM

കോഴിക്കോട് എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നു. കോഴിക്കോട് പെരുവയലില്‍ ഒരു വാടക വീട് കേന്ദ്രീകരിച്ചാണ് റെയ്ഡ് പുരോഗമിക്കുന്നത്. രാത്രികാലങ്ങളില്‍ അസാധാരണമായി ചെറുപ്പക്കാര്‍ കൂട്ടംകൂടാറുണ്ടെന്ന് പറയുന്നു. കൃത്രമായ വിവരങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പന്തിരങ്കാവ് മാവോയിസ്റ്റ് കേസുമായി ബന്ധമുണ്ടെന്നും പറയപ്പെടുന്നു. എന്‍ഐഎ കൊച്ചി യൂണിറ്റാണ് റെയ്ഡ് നടത്തുന്നത്. 


വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപിജലീലിന്റെ മലപ്പുറത്തെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാവിലെ തുടങ്ങിയ പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്.


  • HASH TAGS
  • #kozhikode
  • #alanshuhaib
  • #pathirakavucase
  • #nia