കോ​വി​ഡ് ; കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റു​ടെ ഫ​ലം നെ​ഗ​റ്റീ​വ്

സ്വ ലേ

Apr 30, 2020 Thu 08:54 PM

കാസര്‍കോട്: കാസര്‍കോട്ട് കൊറോണ  സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പർക്കം  പുലര്‍ത്തിയ ജില്ലാ കലക്ടര്‍ ഡി സജിത് ബാബുവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്നലെയാണ് കലക്ടറുടെ സ്രവം പരിശോധയ്ക്ക് അച്ചത്.


മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ള​ക്ട​റു​ടെ അ​ഭി​മു​ഖം എ​ടു​ത്തി​രു​ന്നു. ഇ​തേ തു​ട​ര്‍ന്നാണ് ക​ള​ക്ട​റും ഡ്രൈ​വ​റും ഗ​ണ്‍​മാ​നും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോയത്. കോ​വി​ഡ് ബാ​ധി​ത​നു​മാ​യി സമ്പർക്ക​മു​ണ്ടാ​യ ഐ​ജി​മാ​രാ​യ അ​ശോ​ക് യാ​ദ​വും വി​ജ​യ് സാ​ഖ്റെ​യും ഇ​ന്ന് ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു.

 

  • HASH TAGS