ക്യാമ്പുകളില്‍ ഭക്ഷണം നല്‍കി അലവില്‍ ഷിര്‍ദി സായി മന്ദിര്‍

സ്വന്തം ലേഖകന്‍

Apr 30, 2020 Thu 03:52 PM

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ അന്നമെത്തിച്ച് കണ്ണൂര്‍ അലവില്‍ ശ്രീ ഷിര്‍ദിസായി മന്ദിര്‍. ഐആര്‍പിസിയും പോലീസും ബ്ലഡ് ഡോണേര്‍സ് കേരളയും സംയുക്തമായി നടത്തുന്ന കണ്ണൂരിലെ മൂന്നു ക്യാമ്പുകളിലാണ് അലവില്‍ ഷിര്‍ദി സായി മന്ദിരത്തിന്റെ നേതൃത്വത്തില്‍ ഇന്നത്തെ മൂന്നു നേരത്തെയും ഭക്ഷണം എത്തിച്ചത്. 

കണ്ണൂര്‍ ജൂബിലിഹാള്‍, എംടിഎം സ്‌കൂള്‍, ബട്ട്‌സ് സ്‌കൂള്‍ - മേലെചൊവ്വ എന്നീ ക്യാമ്പുകളിലെ നിരവധി പേര്‍ക്കാണ് ഭക്ഷണം നല്‍കിയത്. പായസമടക്കം മൂന്നു നേരെത്തെയും വിപുലമായ ഭക്ഷണം നല്‍കിയതിന് അധികൃതര്‍ നന്ദിയറിയിച്ചു. ക്യാമ്പുകള്‍ കൂടാതെ കണ്ണൂരിലെ അശണരര്‍ക്കും ഭക്ഷണം നല്‍കിയിരുന്നു.


കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് ഷിര്‍ദി സായി മന്ദിരത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യ കിറ്റ് നേര്‍ത്തേ നല്‍കിയിരുന്നു.


  • HASH TAGS